Challenger App

No.1 PSC Learning App

1M+ Downloads
വളർച്ചയെയും വികാസത്തെയും സംബന്ധിച്ച താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

Aവളർച്ച ഗണപരമാണ് എന്നാൽ വികാസം ഗുണപരമാണ്

Bവളർച്ച ജീവിതകാലം മുഴുവനും സംഭവിക്കുന്ന ഒന്നല്ല. എന്നാൽ വികാസം ജീവിതപരന്ത്യം സംഭവിക്കുന്നു

Cവളർച്ച എപ്പോഴും വിശ്വാസത്തിലേക്ക് നയിക്കുന്നു

Dവളർച്ചയുടെ ഫലങ്ങൾ നേരിട്ടു നിരീക്ഷിക്കുവാനും അളക്കാനുമൊക്കെ സാധിക്കും.

Answer:

C. വളർച്ച എപ്പോഴും വിശ്വാസത്തിലേക്ക് നയിക്കുന്നു

Read Explanation:

വളർച്ച (Growth)

  • രൂപത്തിലും പിണ്ഡത്തിലും (Mass) ഉള്ള വർധനവിനെയാണ് വളർച്ച എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • കോശ വർധനവിൻറെ ഫലമായാണ് ഇതു സംഭവിക്കുന്നത്.
  • വളർച്ച പരിമാണികമണ് (Quantitative).
  • വളർച്ച ഒരു അനസ്യൂത  പ്രക്രിയയല്ല.
  • പരിപക്വനം (Maturation) സംഭവിക്കുന്നതോടെ വളർച്ച നിലയ്ക്കുന്നു.
  • വളർച്ച ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിക്കുന്നു.
  • വളർച്ചയുടെ ഫലങ്ങൾ നേരിട്ടു നിരീക്ഷിക്കുവാനും അളക്കാനുമൊക്കെ സാധിക്കും.

വികാസം (Development)

  • ഗുണത്തിലുള്ള വർധനവിനെയാണ് വികാസം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ മാറ്റമാണ് വികാസം.
  • വികാസം ജനനം മുതൽ മരണം വരെ അനുസ്യൂതം നടക്കുന്നു.
  • പരിപക്വനത്തോടുകൂടി വികാസം  അവസാനിക്കുന്നില്ല.

Related Questions:

പിയാഷെയുടെ വൈജ്ഞാനികവികാസ തത്വവുമായി ബന്ധപ്പെട്ടുള്ളതിൽ തെറ്റായ പ്രസ്താവന താഴെപ്പറയുന്നവയിൽ നിന്ന് കണ്ടെത്തുക.
മറ്റുള്ളവരെ അനുകരിച്ചും നിരീക്ഷിച്ചും പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന് മുൻധാരണയെ അടിസ്ഥാനമാക്കിയുള്ള ബിഹേവിയറൽ തെറാപ്പി ആണ് ________ ?
കൂടുതല്‍ ബുദ്ധിമാനായ ഒരു വ്യക്തി, തന്നെക്കാള്‍ താഴ്ന്ന ബൗദ്ധിക നിലയിലുളള ഒരാള്‍ക്ക് നല്‍കുന്ന പിന്തുണയെ അറിയപ്പെടുന്നത് ?
താഴെപ്പറയുന്ന ശ്രേണിയിൽ വിട്ടഭാഗം പൂരിപ്പിക്കുക. പുതിയ അനുഭവം- അസംതുലിതാവസ്ഥ - സ്വാംശീകരണം-സമതുലനം-_____ -വൈജ്ഞാനിക വികസനം?
"മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര് ?