വസ്തുക്കളെ ചിത്രങ്ങളായി കാണാനുള്ള കഴിവ് വികസിപ്പിച്ചെടുത്തത് :
Aപ്രാഥമിക ഘട്ടത്തിലെ ആശ്ചാദനയിൽ
Bകൗമാരത്തിൽ
Cസ്പെക്യുലേറ്റീവ് ഘട്ടത്തിൽ
Dഒബ്ജക്റ്റീവ് സൈക്കോഡൈനാമിക് ഘട്ടത്തിൽ
Answer:
A. പ്രാഥമിക ഘട്ടത്തിലെ ആശ്ചാദനയിൽ
Read Explanation:
ആശയ രൂപീകരണത്തിന്റെ ഘട്ടങ്ങൾ:
ബ്രൂണർ അഭിപ്രായപ്പെടുന്നത്, ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണ്,
- പ്രവർത്തന ഘട്ടം (Enactive Stage)
- ബിംബനഘട്ടം (Iconic Stage)
- പ്രതിരൂപാത്മകഘട്ടം (Symbolic Stage)
പ്രവർത്തന ഘട്ടം:
- പ്രവർത്തിയിലൂടെ പഠിക്കുന്ന ഘട്ടമാണ് പ്രവർത്തന ഘട്ടം.
- ഈ ഘട്ടത്തിൽ വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്നു.
- ശാരീരിക ചലനങ്ങളിലൂടെയാണ് (Action or acts out) വൈജ്ഞാനിക അനുഭവങ്ങൾ പ്രകടമാക്കുന്നത്.
ബിംബന ഘട്ടം:
- വൈജ്ഞാനിക വികസനത്തിന്റെ ഈ ഘട്ടത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് മനോ ബിംബങ്ങളിലൂടെയാണ് (Mental Images).
- ഈ ഘട്ടത്തിൽ പദാർത്ഥത്തിന്റെ അഭാവത്തിലും, ബിംബങ്ങളിലൂടെ വസ്തുക്കളെ മനസിലാക്കാൻ കഴിയുന്നു.
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ വികസന ഘട്ടമാണ് ബിംബനഘട്ടം.
പ്രതീകാത്മക ഘട്ടം / പ്രതിരൂപാത്മക ഘട്ടം:
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും, പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടമണിത്.
- കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ഘട്ടമാണ്, പ്രതിരൂപാത്മക ഘട്ടം.
- ഭാഷാ വികസനം വഴി, ഈ ഘട്ടത്തിൽ കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടാകുന്നു.