'വാക്കുകൾക്ക് മുമ്പ് വസ്തുക്കൾ, വായനക്ക് മുമ്പ് വാക്കുകൾ, വരയ്ക്ക് മുമ്പ് വായന, എഴുത്തിന് മുൻപ് വര'. ആരുടെ വാക്കുകൾ ആണ് ഇത് ?
Aകോമിനിയസ്
Bപെസ്റ്റലോസി
Cപിൽസ്ബറി
Dറൂസോ
Answer:
B. പെസ്റ്റലോസി
Read Explanation:
ജൊഹാൻ ഹെൻറി പെസ്റ്റലോസി
- ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
- പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്.
- ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി.
അഭിപ്രായങ്ങൾ :- According to
1.എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം
2.ആദ്യം അക്ഷരം പിന്നെ വാക്കുകൾ
3.വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു
4.എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം
5.ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു
6.രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു
7.ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല ആദ്യമായി നിർമ്മിച്ചു