App Logo

No.1 PSC Learning App

1M+ Downloads
വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ് ?

Aസെൻ്റ് ഹെലേന

Bമഡഗാസ്‌കർ

Cഗോസോ

Dറോബ്ബൻ ഐലൻഡ്

Answer:

A. സെൻ്റ് ഹെലേന

Read Explanation:

വാട്ടർലൂ യുദ്ധം

  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.
  • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
  • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
  • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
  • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു.
  • വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തി.

 


Related Questions:

'ഫ്രഞ്ചു വിപ്ലവത്തിൻ്റെ ബൈബിൾ' എന്നറിയപ്പെടുന്ന റൂസ്സോയുടെ പ്രസിദ്ധമായ കൃതി ഏത് ?
"FREEMASON'S "എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Which of the following statements were true?

1.The French Society was divided based on inequality. It was broadly divided into two groups I.e the privileged and the unprivileged group.

2.The privileged group comprised the Clergymen (1st estate) and the nobles (2nd estate)

"പ്രഭുക്കന്മാർ പൊരുതും പുരോഹിതന്മാർ പ്രാർത്ഥിക്കും, ജനങ്ങൾ നികുതിയടയ്ക്കും" എന്ന അസമത്വം നിലനിന്നിരുന്ന രാജ്യം ഏത് ?

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട റൂസോയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

  1. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
  2. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ഫലമാണ് സർക്കാർ എന്ന് അഭിപ്രായപ്പെട്ടു
  3. റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റൂസ്സോയുടെ പുസ്തകമാണ്- കുമ്പസാരങ്ങൾ
  4. റൂസ്സോ എഴുതിയ പ്രസിദ്ധമായ പുസ്തകമാണ് സോഷ്യൽ കോൺട്രാക്ട്