Challenger App

No.1 PSC Learning App

1M+ Downloads
വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് ആര് ?

Aകൗണ്ട് ഡി ലാലി

Bസർ ഐർക്യുട്ട്

Cആർതർ വെല്ലസ്ലി പ്രഭു

Dറോബർട്ട് ക്ലൈവ്

Answer:

B. സർ ഐർക്യുട്ട്

Read Explanation:

വാണ്ടിവാഷ് യുദ്ധം

  • 1760-ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധമായിരുന്നു വാണ്ടിവാഷ് യുദ്ധം .
  • ആഗോള സപ്തവർഷയുദ്ധത്തിന്റെ ഭാഗമായ ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന മൂന്നാം കർണാടക യുദ്ധത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധം. 
  • ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം 
  • വാണ്ടിവാഷ് യുദ്ധം നടന്ന വർഷം : 1760
  • വണ്ടിവാഷ് എന്ന്  അറിയപ്പെടുന്ന പ്രദേശം  : തമിഴ്നാട്ടിലെ വന്ദ വാശി
  • “ഇന്ത്യയിലെ വാട്ടർലൂ” എന്നറിയപ്പെടുന്നത് : വാണ്ടിവാഷ്
  • വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈനാധിപൻ : കൗണ്ട് ഡി ലാലി
  • വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത് : സർ എർക്യൂട്ട്
  • ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്ത ഇംഗ്ലീഷ് സേനാ നായകൻ : സർ എർക്യൂട്ട്

  • വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി (1763)
  • അതിന്റെ ഭാഗമായി പോണ്ടിച്ചേരി ബ്രിട്ടീഷുകാർ ഫ്രഞ്ചുകാർക്ക് തിരികെ വിട്ടുകൊടുത്തു. 
  • പോണ്ടിച്ചേരി തിരികെ ഫ്രാൻസിനു വിട്ടുകൊടുത്തെങ്കിലും അവിടെ ആർമി രൂപീകരിക്കാനോ മറ്റ് അധികാരങ്ങൾ സ്ഥാപിച്ചെടുക്കാനോ ഫ്രഞ്ചുകാർക്ക് അധികാരമുണ്ടായിരുന്നില്ല.

Related Questions:

The British colonial policies in India proved moat ruinous for Indian
The first British Presidency in India was established at
Who was the Prime Minister of England when the Montague-Chelmsford Act was passed in 1919?
Which one of the following is the correct chronological order of the battles fought in India in the 18th Century?

വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760 

2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു 

3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം 

4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്