Challenger App

No.1 PSC Learning App

1M+ Downloads

വാതകങ്ങൾ ജലതന്മാത്രകൾ എന്നിവയ്ക്കുപുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മുഖ്യമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത് ?

  1. കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുന്നവ
  2. അഗ്നിപർവ്വതങ്ങളിൽലൂടെ പുറത്തുവരുന്നവ
  3. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്ന ചാരം

    Aii, iii എന്നിവ

    Bi, iii എന്നിവ

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    പൊടിപടലങ്ങൾ

    • വാതകങ്ങൾ, ജലതന്മാത്രൾ എന്നിവയ്ക്ക് പുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ്. 
    • കടലുപ്പ്, ചാരം, പൂമ്പൊടി ,ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങി ചെറിയ ഖര പദാർത്ഥങ്ങളാണ് പൊടിപടലങ്ങളുടെ സ്രോതസ്സുകൾ.
    • കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപെട്ടും,അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവന്നും,ഉൽക്കകൾ കത്തുന്ന ചാരമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു.
    • പൊടിപടലങ്ങൾ സാധാരണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തോടടുത്ത ഭാഗങ്ങളിലാണ്.
    • താപസംവഹന പ്രക്രിയയിലൂടെയാണ്  പൊടിപടലങ്ങൾ ഉയരങ്ങളിൽ എത്തുന്നുത്.
    • ഉപോഷ്ണ മേഖല പ്രദേശങ്ങളിലും,മിതോഷ്ണ മേഖല പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റുമൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യരേഖ പ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു

    Related Questions:

    2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?
    യു എസ്സിലെ കാലിഫോർണയയിൽ കത്തിപടരുന്ന കാട്ടുതീ ഏത് ദേശിയ ഉദ്യാനത്തിലാണ് നാശം വിതയ്ക്കുന്നത് ?
    ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ ?
    ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
    എന്താണ് കാർമാൻ രേഖ (Kármán Line) ?