വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :
Aപെരിസ്‌റ്റൾസിസ്
Bഡൈജഷൻ
Cഅസിമിലേഷൻ
Dഅബ്സോർപ്ഷൻ
Answer:
A. പെരിസ്‌റ്റൾസിസ്
Read Explanation:
Note:
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം (Nutrition).
ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം (Digestion).
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം (Absorption).
ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം (Assimilation).
പെരിസ്റ്റാൾസിസ്:
ആഹാരം വായിൽ നിന്ന് അന്നനാളം വഴി ആമാശയത്തിൽ എത്തുന്നു. ഇതിനു സഹായിക്കുന്നത് അന്നനാളത്തിന്റെ തരംഗ രൂപത്തിലുള്ള ചലനമാണ്. ഇതിനെ പെരിസ്റ്റാൾസിസ് എന്ന് പറയുന്നു.