App Logo

No.1 PSC Learning App

1M+ Downloads
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ് ?

Aഗ്രഹാം നിയമം

Bബോയിൽ നിയമം

Cചാൾസ് നിയമം

Dഅവഗാഡ്രോ നിയമം

Answer:

B. ബോയിൽ നിയമം

Read Explanation:

ബോയിൽ നിയമം (Boyle's Law)

  • ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളാണ് ബോയിൽ.
  • ആധുനിക രസതന്ത്രത്തെ വളർത്തിയ മഹാന്മാരിലൊരാളാണ് അയർലൻഡുകാരനായ റോബർട്ട് ബോയിൽ.
  • തന്റെ മുൻഗാമികളുടെ നിഗമനങ്ങൾ അപ്പാടെ വിശ്വസിക്കാതെ സ്വന്തം നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അദ്ദേഹം പുതിയ കണ്ടെത്തലുകൾ നടത്തി.
  • ശാസ്ത്രഗവേഷണത്തിൽ പരീക്ഷണങ്ങൾക്കുള്ള പ്രാധാന്യം ആദ്യം മനസിലാക്കിയവരിൽ പ്രധാനസ്ഥാനം ബോയിലിനുണ്ട്.
  • ബോയിലിന്റെ ഏറ്റവും പ്രധാന കണ്ടുപിടിത്തമാണ് 'ബോയിൽ നിയമം'. 
  • 1662 ലാണ് അദ്ദേഹം തന്റെ പ്രശസ്തമായ ബോയിൽ നിയമം അവതരിപ്പിച്ചത്.
  • വ്യാപ്തം കുറയുമ്പോൾ വാതക തന്മാത്രകൾ തമ്മിലുള്ള കൂട്ടിയിടി കൂടുന്നതാണ് മർദ്ദം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപ്തം കൂടുമ്പോൾ മർദ്ദം കുറയുകയും ചെയ്യും.
  • എല്ലാ വാതകങ്ങളും ചെറുകണികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിന് തെളിവുകൂടിയായി ഈ നിയമം.

 

'ഊഷ്മാവ് സ്ഥിരമായിരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും'.

 

V ∝ 1/P (T, n സ്ഥിരം),

P1V1 = P2V2 

ഇതാണ് ബോയിൽ നിയമം.

 

  • ഊതിവീർപ്പിച്ച ഒരു ബലൂൺ നന്നായമർത്തിയാൽ അതിന്റെ വലുപ്പം കുറയുന്നു. അതായത്, മർദ്ദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. ഇതാണ് ബോയിൽ തന്റെ നിയമത്തിലൂടെ വ്യക്തമാക്കിയത്. 
  • മർദ്ദം ഇരട്ടിയാകുമ്പോൾ വ്യാപ്തം പകുതിയായിരിക്കും. വ്യത്യസ്ത മർദ്ദങ്ങളിൽ വായുവിന്റെ വ്യാപ്തം കൃത്യമായി അളന്നുനോക്കിയിട്ടാണ് ബോയിൽ ഇക്കാര്യം കണ്ടെത്തിയത്.
  • വായു എന്നാൽ അകന്നുകഴിയുന്ന അനേകം കണങ്ങളുടെ കൂട്ടമാണെന്ന് ബോയിൽ കണ്ടെത്തി.
  • മർദ്ദം കൂടുമ്പോൾ വായുകണങ്ങൾ അടുത്തു വരുന്നതുകൊണ്ടാണ് വ്യാപ്തം കുറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Questions:

പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?
At what temperature are the Celsius and Fahrenheit equal?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക ?
ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന് 5 kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവിൽ എത്തിച്ചാൽ പിണ്ഡം എത്ര ആയിരിക്കും ?
LPG യിലെ മുഖ്യ ഘടകം ഏതായിരിക്കും?