Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

A1492

B1498

C1500

D1510

Answer:

B. 1498

Read Explanation:

  • പോർച്ചുഗീസുകാരായിരുന്നു കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ.

  • വാസ്കോഡഗാമയാണ് കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസുകാരൻ

  • 1498- ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ എത്തിച്ചേർന്നത്.

  • അദ്ദേഹത്തിന്റെ വരവ് ഇന്ത്യയിലെ യൂറോപ്പ്യൻ ആധിപത്യത്തിന് വഴി തുറന്നു.


Related Questions:

പോർച്ചുഗീസുകാരുടെ വരവ് ഇന്ത്യയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. പോർച്ചുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് 'മേശ', 'കസേര' തുടങ്ങിയ വാക്കുകൾ വന്നു.
  2. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട കൊച്ചിയിൽ സ്ഥാപിച്ചു.
  3. കശുവണ്ടി, പേരയ്ക്ക, പൈനാപ്പിൾ തുടങ്ങിയ വിളകൾ ഇന്ത്യയിൽ പരിചയപ്പെടുത്തിയത് പോർച്ചുഗീസുകാരാണ്.
  4. പോർച്ചുഗീസുകാർ ഇന്ത്യയിൽ അച്ചടിവിദ്യ പ്രചരിപ്പിച്ചില്ല.
    ഇന്ത്യയിലേക്ക് എത്തിച്ചേർന്ന യൂറോപ്യരിൽ ഹോളണ്ടിൽ നിന്നുള്ളവർ ആരായിരുന്നു?

    ഇന്ത്യയിലെ ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?

    1. നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര എന്നിവ ഡച്ചുകാരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു.
    2. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡച്ചുകാർക്ക് പ്രധാന വാണിജ്യകേന്ദ്രങ്ങളുണ്ടായിരുന്നു.
    3. ഡച്ചുകാരുടെ വാണിജ്യ കേന്ദ്രങ്ങൾ പ്രധാനമായും തെക്കേ ഇന്ത്യയിൽ ഒതുങ്ങി നിന്നു.

      ദത്തവകാശ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. ഈ നിയമം നടപ്പിലാക്കിയത് ഡൽഹൗസി പ്രഭുവാണ്.
      2. പിന്തുടർച്ചാവകാശികളില്ലെങ്കിൽ രാജാവിന് ദത്തെടുക്കാൻ അനുവാദമുണ്ടായിരുന്നു.
      3. ഈ നിയമം വഴി നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി.

        സാന്താൾ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

        1. സാന്താളുകൾ ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നുകളിലേക്ക് കുടിയേറി പാർത്ത ഗോത്രജന വിഭാഗമായിരുന്നു.
        2. ഭൂവുടമകളുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിനെതിരെയായിരുന്നു ഈ കലാപം.
        3. ബ്രിട്ടീഷ് ഭരണകൂടം സാന്താളുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട ധാരണകളെ മാനിച്ചു.
        4. സിധോ, കാൻഹു എന്നിവരായിരുന്നു ഈ കലാപത്തിന് നേതൃത്വം നൽകിയത്.