App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?

Aഭ്രമണം

Bദോലനം

Cകമ്പനം

Dവർത്തുള ചലനം

Answer:

B. ദോലനം

Read Explanation:

ഭ്രമണം (Rotation):

         ഒരു വസ്തുവിന്റെ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ചലനത്തെയാണ് ഭ്രമണം എന്ന് സൂചിപ്പിക്കുന്നത്.

പരിക്രമണം (Revolution):

        മറ്റൊരു വസ്തുവിന് ചുറ്റുമുള്ള ഒരു വസ്തുവിന്റെ വർത്തുല ചലനത്തെയാണ് പരിക്രമണം എന്ന് സൂചിപ്പിക്കുന്നത്. 

ദോലനം (Oscillation):

      ഒരു വസ്തുവിന്റ സ്ഥിരമായ സ്ഥാനത്ത് നിന്നുമുള്ള മുൻപോട്ടും പിറകോട്ടുമുള്ള  ചലനത്തെയാണ് ദോലനം എന്ന് പറയുന്നത്. 

കമ്പനം (Vibration):

      ഒരു സന്തുലിത ബിന്ദുവിലുള്ള, കണങ്ങളുടെ അങ്ങോട്ടും, ഇങ്ങോട്ടും ഉള്ള ചലനത്തെ വൈബ്രേഷൻ എന്ന് വിളിക്കുന്നു.

വർത്തുള ചലനം (Circular Motion):

       ഒരു വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർതുള ചലനം എന്ന് പറയുന്നത്. 

 


Related Questions:

ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ, അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ, പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ്
ഒരു തരംഗം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടന്നുപോകുമ്പോൾ അതിന്റെ വേഗത മാറുന്നു. എന്നാൽ താഴെ പറയുന്നവയിൽ ഏത് തരംഗ സ്വഭാവത്തിന് സാധാരണയായി മാറ്റം സംഭവിക്കുന്നില്ല?
ഒരു ഗിറ്റാർ കമ്പി മീട്ടുമ്പോൾ ഉണ്ടാകുന്ന കമ്പനം ഏത് തരം ഉദാഹരണമാണ്?
Force x Distance =
ഒരു സൈന്യത്തിലെ ഭടന്മാർ പാലത്തിലൂടെ നടക്കുമ്പോൾ ഒരുമിച്ച് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിന്റെ കാരണം ഏത് തരംഗ പ്രതിഭാസമാണ്?