Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?

Aവികിരണം

Bപ്രകീർണനം

Cപ്രതിഫലനം

Dപൂർണ്ണാന്തര പ്രതിപതനം

Answer:

D. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

റിഫ്ലെക്റ്റർ (Reflector):

  • വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തുന്നു.

  • ഇത്തരം റിഫ്ലക്റ്ററുകളിൽ ധാരാളം ചെറുപ്രിസങ്ങൾ ഉറപ്പിച്ചിരിക്കുന്നു.

Screenshot 2024-11-15 at 1.33.01 PM.png
  • ഇവയിൽ ഒരു പ്രിസത്തിലേക്ക് പതിക്കുന്ന പ്രകാശ രശ്മി പൂർണ്ണാന്തര പ്രതിപതനം സംഭവിച്ചു പ്രതിപതിച്ചു വരുന്നു.

  • റിഫ്ലക്റ്ററിലെ പ്രിസത്തിന്റെ ഒരു വശത്ത്, പ്രകാശരശ്മി ലംബമായി പതിക്കുന്നതിനാൽ, അപവർത്തനം സംഭവിക്കുന്നില്ല.

  • ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 420 ആണ്.

  • എന്നാൽ, ഈ പ്രകാശരശ്മി പതിക്കുന്ന ബിന്ദുവിലെ പതനകോൺ 45° ആണ്.

  • അതിനാൽ, പതിക്കുന്ന പ്രകാശം പൂർണ്ണാന്തര പ്രതിപതനത്തിന് വിധേയമായി മറ്റൊരു ബിന്ദുവിൽ എത്തുന്നു.

  • അവിടെ പിന്നും പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച്, റിഫ്ലക്റ്ററിനു പുറത്തേക്കു വരുന്നു.

  • റിഫ്ലെക്റ്ററിലെ മറ്റു പ്രിസങ്ങളിലും ഇതുപോലെ തന്നെ സംഭവിക്കുന്നു.

    Screenshot 2024-11-15 at 1.34.34 PM.png

Related Questions:

പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു ?
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:
വജ്രത്തിന്റെ അപവർത്തനാങ്കം എത്രയാണ് ?
പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?