App Logo

No.1 PSC Learning App

1M+ Downloads
വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ് ?

Aപഠിതാവിന്റെ നിലവിലെ പഠനാവസ്ഥ

Bസ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും പരസഹായത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള തലം

Cപഠിതാവിന് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത തലം

Dപഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം

Answer:

B. സ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും പരസഹായത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള തലം

Read Explanation:

വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development )

  • റഷ്യൻ മനഃശാസ്ത്രജ്ഞനായ ലവ് വൈഗോട്സ്കിയുടെ ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development ).
  • 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ' എന്ന ഗ്രന്ഥത്തിലാണ്.
  • ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം.
  • കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് വൈഗോട്സ്കിയും സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ ചിന്തകരും വിശ്വസിക്കുന്നത്.

Related Questions:

' സ്കൂൾ സ്റ്റേജ് ' എന്നറിയപ്പെടുന്ന കാലഘട്ടം ?
സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് :
When Kohlberg's and Piaget's theories of moral reasoning were subjected to further research, it was found that :
കോൾബർഗിന്റെ സന്മർഗിക വികസന ഘട്ടങ്ങളെ ക്രമീകരിച്ചിരിക്കുന്നതിൽ ശരിയായത് ഏത് ?
യുക്തിസഹമായ പരികല്പനകൾ സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്ന കാലഘട്ടത്തെ പിയാഷേ വിശേഷിപ്പിച്ചത് എങ്ങനെ?