Challenger App

No.1 PSC Learning App

1M+ Downloads
വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ വിളിക്കുന്നത് ?

Aസംഘാഠനം, അനുരൂപീകരണം

Bഇന്ദ്രിയചാലക ഘട്ടം, പ്രാഗ്മനോവ്യാപാര ഘട്ടം

Cമൂർത്ത മനോവ്യാപാര ഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം

Dഇവയൊന്നുമല്ല

Answer:

A. സംഘാഠനം, അനുരൂപീകരണം

Read Explanation:

  • വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ  വിളിക്കുന്നത് :-
    1. സംഘാഠനം (ORGANIZATION)
    2. അനുരൂപീകരണം (ADAPTATION)
  1. സംഘാഠനം (ORGANIZATION)
  • എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

2. അനുരൂപീകരണം (ADAPTATION)

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമുകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ -  അനുരൂപീകരണം
  • സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.

 

 


Related Questions:

രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് ആരുടെ ആശയമാണ് ?
രാഷ്ട്രതന്ത്രജ്ഞർ, മതനേതാക്കൾ, കലാകാരന്മാർ, പണ്ഡിതന്മാർ എന്നിവരുൾപ്പെടുന്ന ആയിരത്തിലേറെ പ്രഗത്ഭരെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ പ്രതിപാദിക്കുന്ന "Hereditary Genius" എന്ന പുസ്തകത്തിൻറെ രചയിതാവ് ?
പിയാഷെയുടെ വികാസഘട്ടങ്ങൾ അല്ലാത്തത് ഏത് ?
ഒരു പഠിതാവ് തന്റെ ധാർമികബോധം തെളിയിക്കുന്നത് സർവലൗകികവും സാമൂഹികവുമായ നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് കരുതുക. ലോറൻസ് കോൾബർഗിന്റെ അഭിപ്രായത്തിൽ ആ പഠിതാവ് ഏത് ധാർമിക വികസന ഘട്ടത്തിലാണ് ?
"ഒഴിവാക്കാൻ ആകാത്ത ഒരു സ്ഥലത്തോ, സാഹചര്യത്തിലോ കുടുങ്ങിപോകും എന്നുള്ള ഭയം" - ഇതിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?