Challenger App

No.1 PSC Learning App

1M+ Downloads
വിയർപ്പ് ഉത്പാദിപ്പിക്കുന്ന സ്വേദഗ്രന്ഥികളുടെ അടിഭാഗത്ത് കാണപ്പെടുന്നത്?

Aഫൈബ്രോബ്ലാസ്റ്റുകൾ

Bമെലനോസൈറ്റുകൾ

Cരക്തലോമികകൾ

Dഇവയൊന്നുമല്ല

Answer:

C. രക്തലോമികകൾ

Read Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്.
  • ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്.
  • സ്വേദഗ്രന്ഥികളുടെ അടിഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
  • ഈ ഭാഗത്തു കൂടി രക്തം ഒഴുകുമ്പോൾ രക്തത്തിൽ നിന്നും ലവണങ്ങളും ജലവും സ്വേദഗ്രന്ഥിയിലേക്ക് പ്രവേശിക്കുന്നു.
  • ഇത് വിയർപ്പുതുള്ളികളായി ത്വക്കിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു.
  • ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.

Related Questions:

ഷഡ്പദങ്ങളുടെ വിസർജനാവയവം ഏതാണ് ?

വൃക്കകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ തിരിച്ചറിയുക:

  1. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നു 
  2. ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു
  3. വലതു വൃക്ക ഇടതു വൃക്കയെ അപേക്ഷിച്ച്  അല്പം മുകളിലായി സ്ഥിതി ചെയ്യുന്നു 

    ശരീരത്തിൽ വിയർപ്പ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിട്ടുണ്ട്. ഇവയിൽ തെറ്റായി നൽകിയിരിക്കുന്നത് ഏതെല്ലാമാണ്?

    1. ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്
    2. സ്വേദഗ്രന്ഥികളുടെ ഏറ്റവും മുകളിലെ ഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
    3. ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.
      മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
      ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?