വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത് ?Aഎപ്പിഡെർമിസ്Bസ്വേദ ഗ്രന്ഥിCസെബേഷ്യസ് ഗ്രന്ഥിDഇതൊന്നുമല്ലAnswer: B. സ്വേദ ഗ്രന്ഥി Read Explanation: മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്. സ്വേദഗ്രന്ഥികളുടെ അടിഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തു കൂടി രക്തം ഒഴുകുമ്പോൾ രക്തത്തിൽ നിന്നും ലവണങ്ങളും ജലവും സ്വേദഗ്രന്ഥിയിലേക്ക് പ്രവേശിക്കുന്നു. ഇത് വിയർപ്പുതുള്ളികളായി ത്വക്കിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം. Read more in App