App Logo

No.1 PSC Learning App

1M+ Downloads
വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് കാലം?

Aസെപ്റ്റംബർ- ഒക്ടോബർ

Bഒക്ടോബർ-ഡിസംബർ

Cജനുവരി-ഫെബ്രുവരി

Dഫെബ്രുവരി-മാർച്ച്

Answer:

A. സെപ്റ്റംബർ- ഒക്ടോബർ

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

Related Questions:

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.

  1. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
  3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
  4. കേരള കാർഷിക സർവകലാശാല - തൃശ്ശൂർ
    കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
    തേയില മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
    കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?