Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ കമ്മീഷൻ ഘടന :

Aമുഖ്യ വിവരാവകാശ കമ്മീഷൻ, സെക്രട്ടറി, വിവരാവകാശ കമ്മീഷൻ, നിയമ വിദഗ്ദ്ധൻ, ധനകാര്യ വിദഗ്ദ്ധൻ, ജോ. സെക്രട്ടറി, സെക്ഷൻ ഓഫീസർ

Bമുഖ്യ വിവരാവകാശ കമ്മീഷൻ, സെക്രട്ടറി, ധനകാര്യ വിദഗ്ദ്ധൻ, നിയമ വിദഗ്ദ്ധൻ, ജോ. സെക്രട്ടറി, സെക്ഷൻ ഓഫിസ്

Cമുഖ്യ വിവരാവകാശ കമ്മീഷൻ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, സെക്രട്ടറി, നിയമ വിദഗ്ദ്ധൻ, ധനകാര്യ വിദഗ്ദ്ധൻ, ജോ. സെക്രട്ടറി, സെക്ഷൻ ഓഫിസർ

Dമുഖ്യ വിവരാവകാശ കമ്മീഷൻ, സംസ്ഥാന വിവരാവകാശ കമ്മീഷൻ, സെക്രട്ടറി, ജോ. സെക്രട്ടറി, നിയമ വിദഗ്ദ്ധൻ, ധനകാര്യ വിദഗ്ദ്ധൻ, സെക്ഷൻ ഓഫീസർ

Answer:

A. മുഖ്യ വിവരാവകാശ കമ്മീഷൻ, സെക്രട്ടറി, വിവരാവകാശ കമ്മീഷൻ, നിയമ വിദഗ്ദ്ധൻ, ധനകാര്യ വിദഗ്ദ്ധൻ, ജോ. സെക്രട്ടറി, സെക്ഷൻ ഓഫീസർ

Read Explanation:

കേന്ദ്ര വിവരാവകാശ കമ്മിഷൻ

  • 2005 ഒക്ടോബർ 12-ന് വിവരാവകാശം നിയമം 2005-ലെ 12-ാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപവത്കരിച്ചത്.

  • ഇതിൽ കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മിഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ.

  • പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയുടെ ഉപദേശപ്രകാരം പ്രസിഡന്റാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്.

  • കേന്ദ്ര വിവരാവകാശ കമ്മിഷനിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കേണ്ടതും പ്രസിഡന്റിന്റെ മുന്നിലാണ്.

  • അത്യാവശ്യഘട്ടങ്ങളിൽ സുപ്രീംകോടതിയുടെ ഉപദേശപ്രകാരം കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണ്.

  • മുഖ്യവിവരാവകാശ കമ്മിഷണറും മറ്റ് കമ്മിഷണർമാരും പൊതുരംഗത്തും സാങ്കേതികവിദ്യ, നിയമം, ശാസ്ത്രം, ഭരണം, ഭരണനിർവഹണം, മാസ് മീഡിയ, സാമൂഹികസേവനം എന്നീ മേഖലകളിലും പരിജ്ഞാനമുള്ളവരായിരിക്കണം.

  • അതുപോലെ ഈ അംഗങ്ങൾ ഇന്ത്യയിലെ ഒരു നിയമനിർമാണസഭകളിലും അംഗമാകാനും ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പ്രതിനിധിയാകാനും പാടുള്ളതല്ല.

സംസ്ഥാന വിവരാവകാശ കമ്മിഷൻ

  • 2005 ഡിസംബർ 19-നാണ് കേരള സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപവത്കരിച്ചത്.

  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ.

  • മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഗവർണർ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്.

  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും കമ്മിഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കുന്നതും ഗവർണർക്ക് മുൻപിലാണ്.

  • ചില പ്രത്യേക സാഹചര്യങ്ങളിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നീക്കം ചെയ്യുന്നതും ഗവർണറാണ്.



Related Questions:

The Kothari Commission was appointed in?
The Domestic Violence Act came into effect on:
NITI Aayog was formed in India on :
The Protection of Women from Domestic Violence Act was passed in:
കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ആര് ?