Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 പ്രകാരം ഏതെങ്കിലും വിധത്തിൽ വിവരം നൽകുന്നതിൽ കാലതാമസം വരുത്തുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, ബോധപൂർവം തടസ്സപ്പെടുത്തുകയോ ചെയ്താൽ 250 വീതം ഓരോ ദിവസം പിഴ ചുമത്തേണ്ടതും അത്തരത്തിലുള്ള പിഴ സംഖ്യ എത്ര രൂപയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു ?

A15,000

B20,000

C25,000

D30,000

Answer:

C. 25,000

Read Explanation:

  • വിവരാവകാശ നിയമം 2005 (Right to Information Act, 2005) പ്രകാരം, വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ, ബോധപൂർവം തടസ്സപ്പെടുത്തുകയോ ചെയ്താൽ, ഓരോ ദിവസത്തിനും ₹250 വീതം പിഴ ചുമത്താവുന്നതാണ്. എന്നാൽ, അത്തരത്തിലുള്ള പിഴ സംഖ്യ ഒരു കാരണവശാലും ₹25,000 (ഇരുപത്തി അയ്യായിരം രൂപ) യിൽ കവിയാൻ പാടില്ലാത്തതുമാണ്.

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ്:

  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷാഫീസ് : 10 രൂപ

  • RTI നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 

  • പകർപ്പ് ആവശ്യമുള്ളത് ലഭിക്കുന്നതിന് ഒരു സാധാരണ പേജിന് (A4 സൈസ്) അടക്കേണ്ട ഫീസ് : 2 രൂപ

(വിവരാവകാശ നിയമം (Right to Information Act) 2005 അനുസരിച്ച്, ഒരു സാധാരണ പേജിന് (A4 സൈസ്) പകർപ്പിനായി അടയ്‌ക്കേണ്ട ഫീസ് സംസ്ഥാന സർക്കാരുകൾക്ക് വ്യത്യസ്തമായിരിക്കും.

കേരളത്തിൽ:

കേരളത്തിലെ വിവരാവകാശ നിയമം അനുസരിച്ച് ഒരു സാധാരണ പേജിന് (A4 സൈസ്) വിവരങ്ങൾ ലഭിക്കുന്നതിന് 3 രൂപയാണ് ഫീസ്.

പൊതുവായി കേന്ദ്ര സർക്കാർ നിയമപ്രകാരം:

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് A4 അല്ലെങ്കിൽ A3 സൈസിലുള്ള ഓരോ പേജിനും 2 രൂപ വീതമാണ് ഫീസ്.

  • വിവര പരിശോധന ആദ്യത്തെ ഒരു മണിക്കൂർ സൗജന്യവും, തുടർന്നുള്ള ഓരോ 15 മിനിറ്റിനും 5 രൂപ വീതവുമാണ്

  • CD യിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫീസ് : 50rs (1CD)

(CD/Floppy: സി.ഡി.യിലോ ഫ്ലോപ്പിയിലോ വിവരങ്ങൾ ലഭിക്കുന്നതിന് ഓരോന്നിനും 50 രൂപയാണ് കേന്ദ്ര നിയമപ്രകാരം. എന്നാൽ കേരളത്തിൽ ചിലപ്പോൾ ഇത് 75 രൂപ വരെയാകാം.)

സമയപരിധി:

  • വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 30 ദിവസം

  • അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകേണ്ട കാലയളവ് : 35 ദിവസം

  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ മറുപടി നൽകേണ്ട കാലയളവ് : 48 മണിക്കൂറിനുള്ളിൽ

  • നിയമപ്രകാരം അല്ലാത്ത അപേക്ഷ നിരസിക്കാനുള്ള സമയപരിധി : 5 ദിവസം

  • മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ : 40 ദിവസം

  • ആദ്യ അപ്പീൽ നൽകേണ്ട കാലയളവ് : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ. 

  • രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ട സമയപരിധി : 90 ദിവസം

  • രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ / കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ

  • പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്: പ്രസ്തുത ഓഫീസിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്

  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടക്കേണ്ട പിഴ : പ്രതിദിനം 250 രൂപ

  • സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഓഫീസർ അടയ്ക്കേണ്ട പരമാവധി പിഴ : 25000 രൂപ


Related Questions:

വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

Who is the present Chief Information Commissioner of India?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)
  2. 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഗുജറാത്ത്
  3. ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്
    വിവരാവകാശ നിയമത്തിന്റെ ഏത് ഭേദഗതി പ്രകാരമാണ് രാഷ്ട്രീയപാർട്ടികളെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ?