Challenger App

No.1 PSC Learning App

1M+ Downloads
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

Aമഹാരഷ്ട്ര

Bകർണാടകം

Cകേരളം

Dഗുജറാത്ത്

Answer:

C. കേരളം

Read Explanation:

കേരള പുരസ്കാരങ്ങൾ

  • വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് സംസ്ഥാന ബഹുമതികൾ ഏർപ്പെടുത്തുന്നത്.
  • ഇങ്ങനെ നൽകുന്ന പുരസ്കാരങ്ങൾക്ക് 'കേരള പുരസ്കാരങ്ങൾ' എന്നാണ് പേര് നൽകിയിട്ടുള്ളത്.
  • 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക.
  • പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും.
  • പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും.
  • രാജ്ഭവനിൽ പുരസ്‌കാര വിതരണ ചടങ്ങ് നടത്തും.
  • കേരള ജ്യോതി പുരസ്‌കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക.
  • കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും.
  • പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കും.

Related Questions:

ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. ആരുടെ റെക്കോർഡ് ആണ് പിണറായി മറികടന്നത്?
ഇരുനൂറോളം അപൂർവ്വ സസ്യങ്ങളുമായി ' ട്രീ ​മ്യൂ​സി​യം ' ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജയിലിലാണ് ?
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?