App Logo

No.1 PSC Learning App

1M+ Downloads
വിവിധ വിഷയങ്ങളുടെ ആഴത്തിലുള്ള സവിശേഷ പഠനം ലക്ഷ്യം ഇടാതെ എല്ലാ വിഷയങ്ങളുടെയും ഇഴുകിച്ചേർന്ന പഠനം അറിയപ്പെടുന്നത് ?

Aശിശുകേന്ദ്രീകൃത പഠനം

Bഅനുഭവ കേന്ദ്രീകൃത പഠനം

Cസംയോജിത പഠനം

Dഉൾക്കൊള്ളൽ വിദ്യാഭ്യാസം

Answer:

C. സംയോജിത പഠനം

Read Explanation:

 ഉദ്ഗ്രഥിത രീതി / സംയോജിത പഠനം

  • വിവിധ വിഷയങ്ങളുടെ ആഴത്തിലുള്ള സവിശേഷ പഠനം ലക്ഷ്യം ഇടാതെ എല്ലാ വിഷയങ്ങളുടെയും ഇഴുകിച്ചേർന്ന പഠനം - സംയോജിത പഠനം
  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി / സംയോജിത പഠനം
  • ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു. 
  • പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
  • ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
  • ഉദ്ഗ്രഥിത പഠനത്തിലൂടെ ജീവിതാനുഭവങ്ങൾക്ക് സമാനമായ രീതിയിലുള്ള സമഗ്രമായ പഠനാനുഭവങ്ങൾ കുട്ടിയിൽ സ്വാഭാവിക പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു.

Related Questions:

'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
The ability to use learned knowledge and experience to solve problems is called
S ആകൃതിയിലുള്ള പഠന മേഖല ഉണ്ടാകുന്ന പഠന വക്രം ഏത് ?
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിദത്തം ആണെന്നും അത് അധ്യാപകൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടത് ?