Challenger App

No.1 PSC Learning App

1M+ Downloads

വൃക്കളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. വലത് വൃക്ക ഇടത് വൃക്കയെ അപേക്ഷിച്ച് അൽപ്പം മുകളിലായി സ്ഥിതിചെയ്യുന്നു
  2. വ്യക്കാധമനി വഴി മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം മഹാസിരയിലേക്കെത്തുന്നു
  3. വൃക്കാസിര വഴി ഉയർന്ന മർദത്തിലുള്ള രക്തം വൃക്കകളിൽ എത്തുന്നു

    Aഎല്ലാം തെറ്റ്

    Bii, iii തെറ്റ്

    Ciii മാത്രം തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    വ്യക്കകൾ 

    • വ്യക്കകളാണ് മനുഷ്യനിലെ പ്രധാന വിസർജനാവയവങ്ങൾ.
    • യൂറിയ, വിറ്റാമിനുകൾ, ലവണങ്ങൾ, ശരീരത്തിന് ദോഷകരമായ മറ്റുപദാർഥങ്ങൾ എന്നിവയെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്ന അവയവങ്ങളാണ് വൃക്കകൾ. 
    • മനുഷ്യനിൽ ഒരുജോഡി വൃക്കകളാണുള്ളത്.
    • പയർ വിത്തിന്റെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിൻ്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്.
    • ഇടത് വൃക്ക വലത് വൃക്കയെ അപേക്ഷിച്ച് അൽപ്പം മുകളിലായി സ്ഥിതിചെയ്യുന്നു.
    • ഓരോ വൃക്കയും ഉറപ്പും മാർദവവുമുള്ള ഒരു ആവരണത്താൽ പൊതിഞ്ഞിരിക്കുന്നു.

    വൃക്കാധമനിയും,വൃക്കാസിരയും 

    • മഹാധമനിയുടെ ശാഖയായ വൃക്കാധമനി (Renal artery) വഴി ഉയർന്ന മർദത്തിലുള്ള രക്തം വൃക്കകളിൽ എത്തുന്നു.
    • മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വൃക്കാസിര (Renal vein) വഴി മഹാസിരയിലേക്കെത്തുന്നു.
    • വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു. അവിടെ നിന്നും മൂത്രനാളിവഴി പുറന്തള്ളുന്നു.

    Related Questions:

    ലോകത്തിൽ ആദ്യമായി വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത് ആരാണ് ?
    മനുഷ്യരിൽ എത്ര വൃക്കകൾ ഉണ്ട് ?
    വൃക്കയിലേക് ഉയർന്ന മർദ്ദത്തിൽ രക്തം എത്തിക്കുന്ന മഹാധമനിയുടെ ഭാഗം ഏതാണ് ?
    നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം?

    ശരീരത്തിൽ വിയർപ്പ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിട്ടുണ്ട്. ഇവയിൽ തെറ്റായി നൽകിയിരിക്കുന്നത് ഏതെല്ലാമാണ്?

    1. ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത്
    2. സ്വേദഗ്രന്ഥികളുടെ ഏറ്റവും മുകളിലെ ഭാഗം രക്തലോമികകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
    3. ശരീരതാപനില ക്രമീകരിക്കലാണ് വിയർക്കലിന്റെ മുഖ്യലക്ഷ്യം.