App Logo

No.1 PSC Learning App

1M+ Downloads
വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :

Aസോഡിയം

Bകാത്സ്യം

Cകോപ്പര്‍

Dപൊട്ടാസ്യം

Answer:

A. സോഡിയം

Read Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 

  • എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ് 

  •  ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ് 

ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം 

  • ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു 

  • ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു 

ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം 

  • സോഡിയം - മഞ്ഞ 

  • ലിഥിയം - ക്രിംസൺ ചുവപ്പ് 

  • പൊട്ടാസ്യം - വയലറ്റ് 

  • റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ് 

  • സീസിയം - നീല 


Related Questions:

ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :
The most abundant element in the earth crust is :
CFT-യുടെ ഒരു പ്രധാന പരിമിതി എന്താണ്?
Which of the following element has the highest melting point?

Which factor(s) led scientists towards the classification of elements?

  1. (i) Different methods of synthesis of elements
  2. (ii) Different source of elements
  3. (iii) Different properties of elements