Challenger App

No.1 PSC Learning App

1M+ Downloads
വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് അഭിപ്രായപ്പെട്ടതാര് ?

Aജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Bകൊമിനിയസ്

Cമറിയ മോണ്ടിസോറി

Dബ്രൂണർ

Answer:

C. മറിയ മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി. 
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്. 
  • വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് മോണ്ടിസോറി വിശ്വസിച്ചു. 
  • മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്ന വിദ്യാഭ്യാസസിദ്ധാന്തമായിരുന്നു മോണ്ടിസോറിയ്ക്ക് ഉണ്ടായിരുന്നത്. 

Related Questions:

മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :
ക്രീഡാപ്രവിധിയുടെ ഉപജ്ഞാതാവാര്?
നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം വിദ്യാഭ്യാസത്തിൽ അവതരിപ്പിച്ചതാര് ?
ഒരു വിദ്യാർത്ഥി ക്ലാസിൽ വേണ്ടതിലുമധികം ക്രിയാശീലനാണ്. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ അവന് ബുദ്ധിമുട്ടാണ്. എപ്പോഴും എന്തെങ്കിലും ചെയ്യണം. എന്താണവന്റെ പ്രശ്നം ?
Positive reinforcement in classroom management is an example of which strategy?