App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?

Aആദിൽ നജാം

Bധനഞ്ജയ മോഹൻ

Cഹൈതം അൽ ഗൈസ്

Dജെൻസ് സ്റ്റോൾട്ടൻബർഗ്

Answer:

A. ആദിൽ നജാം

Read Explanation:

  • പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി നിലകൊള്ളുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF).
  • 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലെ മോർഗിലാണ് ഈ സംഘടന രൂപം കൊണ്ടത്
  • വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം.
  • 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് നിലനിർത്തിക്കൊണ്ടുതന്നെ  'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ' എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്. 
  • 'ഭീമൻ പാണ്ട' ആണ് ഈ സംഘടനയുടെ ഔദ്യോഗിക ചിഹ്നം.
  • നൂറിലധികം രാജ്യങ്ങളിൽ ശാഖകളുള്ള WWF തന്നെയാണ് വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും..

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് തെറ്റായിട്ടുള്ളത്?

  1. 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി
  2. ലോക വ്യാപാര സംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
  3. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
    ബച്പൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചതാര്?
    2024 ലെ ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത് ?
    The Kyoto Protocol is an International Agreement linked to United Nations Framework convention on :
    Who is the current President of the ADB?