App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?

A1924

B1926

C1930

D1931

Answer:

A. 1924

Read Explanation:

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന[1] അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.


Related Questions:

മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1923 മാർച്ച് 15 ന് കെ. പി. കേശവമേനോൻ ആണ് മാതൃഭൂമി പത്രം സ്ഥാപിച്ചത്.
  2. കോഴിക്കോട് നിന്നും ആണ് മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

    ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

    1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

    2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

    3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

    പശ്ചിമോദയം പ്രസിദ്ധീകരിച്ചിരുന്നത് എവിടെ നിന്ന് ?
    കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?
    1913-ൽ ആരുടെ നേതൃത്വത്തിലാണ് 'കൊച്ചി പുലയ മഹാസഭ' സ്ഥാപിതമായത്?