Challenger App

No.1 PSC Learning App

1M+ Downloads

വൈജ്ഞാനിക വികസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ചിന്ത, യുക്തിചിന്ത, ഭാഷ തുടങ്ങിയവയുടെ വികാസമാണ് - വൈജ്ഞാനിക വികാസം
  2. അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ്
  3. വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം - മസ്തിഷ്കത്തിന്റെ വികാസം

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 

    • അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് - വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 
    • ചിന്ത, യുക്തിചിന്ത, ഭാഷ തുടങ്ങിയവയുടെ വികാസമാണ് - വൈജ്ഞാനിക വികാസം

    മസ്തിഷ്കവും വൈജ്ഞാനിക വികാസവും

    • വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം - മസ്തിഷ്കത്തിന്റെ വികാസം
    • ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രൽ കോർടെക്സിന്റെ ഭാഗം ആദ്യം വികസിക്കുന്നു.
    • കാഴ്ച, കേൾവി തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ പിന്നീടും, യുക്തി ചിന്ത പോലെയുള്ള ഉയർന്ന മാനസിക ശേഷികളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ അതിനുശേഷവും വികാസം പ്രാപിക്കുന്നു.
    • സെറിബ്രൽ കോർടെക്സിന്റെ വിവിധ ഭാഗങ്ങൾ വിവിധ അടിസ്ഥാനപരമായ ധർമ്മങ്ങൾ നിർവഹിക്കുന്നുവെങ്കിലും ഭാഷണം വായന തുടങ്ങിയ സങ്കീർണ പ്രവർത്തനങ്ങളിൽ സെറിബ്രൽ കോർടെക്സ് വിവിധ ഭാഗങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുന്നു.
     

    Related Questions:

    Which of the following social characteristics is most associated with the "peak" of development during the adolescent transition?
    Which is the primary achievement of the sensory motor stage?
    താഴെ പറയുന്നവയിൽ സർഗപരതയുള്ള കുട്ടിയുടെ പ്രത്യേകത അല്ലാത്തത് ഏത് ?
    ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ് വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്?
    what might happen to an adolescent who lacks a feeling of security?