Challenger App

No.1 PSC Learning App

1M+ Downloads

വൈജ്ഞാനിക വികാസത്തിലെ വിവിധ ഘട്ടങ്ങളിലെ ഒരു ഘട്ടത്തിന്റെ സവിശേഷതകളാണ് ചുവടെ നൽകിയിരിക്കുന്നത് : ഏതാണ് ഈ വൈജ്ഞാനിക വികാസ ഘട്ടം എന്ന്  തിരിച്ചറിയുക. 

  • പരികൽപ്പന രൂപീകരിക്കുന്നതിനും അവ അപഗ്രഹിക്കുന്നതിനും കഴിയുന്നു. 
  • അമൂർത്തമായ പ്രശ്നങ്ങളുടെ യുക്തിപൂർവ്വം പരിഹരിക്കുന്നു

 

Aഇന്ദ്രിയ ചാലക ഘട്ടം

Bപ്രാഗ്- മനോവ്യാപാര ഘട്ടം

Cമൂർത്ത മനോവ്യാപാര ഘട്ടം

Dഔപചാരിക മനോവ്യാപാര ഘട്ടം

Answer:

D. ഔപചാരിക മനോവ്യാപാര ഘട്ടം

Read Explanation:

ഔപചാരിക മനോവ്യാപാര ഘട്ടം

  • ഔപചാരിക മനോവ്യാപാര ഘട്ടം ഏകദേശം പന്ത്രണ്ട് വയസ്സിൽ ആരംഭിക്കുകയും പ്രായപൂർത്തിയാകുന്നതുവരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. 
  • ഔപചാരിക മനോവ്യാപാര ഘട്ടത്തിന്റെ സവിശേഷത, അനുമാനങ്ങൾ രൂപപ്പെടുത്താനും അവയെ വ്യവസ്ഥാപിതമായി പരിശോധിച്ച് ഒരു പ്രശ്നത്തിനുള്ള ഉത്തരം കണ്ടെത്താനുമുള്ള കഴിവാണ്. 
  • ഔപചാരിക മനോവ്യാപാര ഘട്ടത്തിലുള്ള വ്യക്തിക്ക് അമൂർത്തമായി  ചിന്തിക്കാനും ഒരു ഗണിതശാസ്ത്ര പ്രശ്നത്തിന്റെ രൂപമോ ഘടനയോ മനസ്സിലാക്കാനും കഴിയും. 

Related Questions:

താഴെത്തന്നിരിക്കുന്ന "സാമൂഹിക അപചയത്തിൻറെ" കാരണങ്ങൾ ഏതെല്ലാം ?
യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?

നോം ചോംസ്കിയുടെ പ്രധാന കൃതികൾ ഏവ

  1. റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
  2. കറന്റ് ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
  3. സിന്റാക്ടിക് സ്ട്രക്ചേഴ്സ്

    ആൽബർട്ട് ബന്ദൂരയുടെ ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത് ?

    1. പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
    2. കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.
    3. എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
    4. കുട്ടിയുടെ പരിസരത്തിലും കിട്ടുന്ന പ്രതികരണത്തിലും (സമ്മാനം, പ്രശംസ) ഊന്നൽ നൽകുന്നു.