വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് ?
Aക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്
Bമാക്സ്വെൽ
Cഫാരഡെ
Dആൽബർട്ട് ഐൻസ്റ്റീൻ
Answer:
A. ക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്
Read Explanation:
ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് - ക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്
വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി
ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി
ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി
വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ
വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ