App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി വിതരണ നിയമം ഭേദഗതി ചെയ്തത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bനാലാം പഞ്ചവത്സര പദ്ധതി

Cഅഞ്ചാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

C. അഞ്ചാം പഞ്ചവത്സര പദ്ധതി

Read Explanation:

അഞ്ചാം പഞ്ചവത്സര പദ്ധതി

  • 1974 മുതൽ 1978 വരെയായിരുന്നു പദ്ധതിയുടെ കാലഘട്ടം.
  • പ്രധാന ലക്ഷ്യം : ദാരിദ്ര്യം നിർമാർജനം
  • പദ്ധതിയുടെ മുദ്രാവാക്യം  - ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ)
  • ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ (1975) ആരംഭിച്ച പഞ്ചവത്സര പദ്ധതി
  • ബാങ്ക്‌ നിക്ഷേപത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായ പഞ്ചവത്സര പദ്ധതി
  • DP Dhar രൂപകൽപ്പന ചെയ്ത പഞ്ചവത്സര പദ്ധതി

  • 'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഈ പഞ്ചവത്സര പദ്ധതി കാലത്തിലാണ്
  • ചിലവ് ഏറ്റവും കൂടുതലായിരുന്ന പഞ്ചവത്സര പദ്ധതി
  • വൈദ്യുതി വിതരണ നിയമം ഭേദഗതി ചെയ്ത കാലത്തെ പഞ്ചവത്സര പദ്ധതി (1976)
  • കാർഷിക ഉത്പാദനവും ജലവിതരണവും ലക്ഷ്യമാക്കിക്കൊണ്ട് കമാൻഡ് ഏരിയ ഡെവലപ്മെൻറ് ആരംഭിച്ച പഞ്ചവത്സര പദ്ധതി.
  • സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നത് (1975 ഒക്ടോബർ 2) ഈ പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.

  • കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി
  • മൊറാർജി ദേശായി ഗവൺമെൻറ് അധികാരത്തിൽ വന്നതോടുകൂടി അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തിവച്ചു.

 


Related Questions:

Which programme given the slogan “Garibi Hatao'?
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?
ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം ഏത് ?

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചനിരക്ക്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൂന്നാം പഞ്ചവത്സര പദ്ധതി 5.56% വളർച്ചനിരക്ക് ലക്ഷ്യം വെച്ചു.

2.എന്നാൽ മൂന്നാം പഞ്ചവത്സരപദ്ധതിക്ക് 2.4% മാത്രമേ വളർച്ച കൈവരിക്കാൻ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?