Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് അറിയപ്പെടുന്നത് :

Aസൈബർ സ്ക്വാട്ടിങ്

Bസൈബർ സ്റ്റോക്കിങ്

Cസൈബർ വാൻഡലിസം

Dസൈബർ ഡീഫമേഷൻ

Answer:

D. സൈബർ ഡീഫമേഷൻ

Read Explanation:

സൈബർ ഡീഫമേഷൻ

  • ഒരു വ്യക്തിയെക്കുറിച്ചോ,വ്യക്തികളെക്കുറിച്ചോ,സ്ഥാപനങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ ഇമെയിലിലൂടെയോ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, സമൂഹമാധ്യമങ്ങളിലൂടെയോ പറഞ്ഞുപരത്തുന്നത് സൈബർ ഡീഫമേഷൻ എന്നറിയപ്പെടുന്നു.
  • ഇതിനെ ഓൺലൈൻ ഡീഫമേഷൻ എന്നും വിളിക്കുന്നു.

സൈബർ സ്ക്വാട്ടിങ്

  • പ്രശസ്തമായ വെബ്സൈറ്റുകളുടെ ഡൊമൈൻ നാമത്തിന് സാദൃശ്യമുള്ള ഡൊമൈൻനാമം സൃഷ്ടിച്ച്, ഉപഭോക്താക്കളെ ആകർഷിച്ച് സാമ്പത്തിക ലാഭം നേടുന്ന സൈബർ കുറ്റകൃത്യം

സൈബർ സ്റ്റോക്കിങ് 

  • ഇൻറർനെറ്റിലൂടെ അനാവശ്യമായി ഒരു വ്യക്തിയെ നിരീക്ഷിക്കുക, സ്വകാര്യ വിവരങ്ങളുടെ മോഷണം, നശിപ്പിക്കൽ ഇവയെല്ലാം സൈബർ സ്റ്റോക്കിങ്ങിന്റെ പ്രത്യേകതകളാണ്.

സൈബർ വാൻഡലിസം

  • കമ്പ്യൂട്ടറോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ, കമ്പ്യൂട്ടറിൽ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന സൈബർ കുറ്റകൃത്യം.

Related Questions:

കേരളത്തിൽ ആദ്യമായി സൈബർ കേസ് റജിസ്റ്റർ ചെയ്തത് എവിടെ ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈറസിന് ഉദാഹരണം ഏതാണ് ?
പ്രമുഖ വെബ്സൈറ്റുകളോട് സാമ്യം തോന്നിത്തക്ക രീതിയിൽ URLഉം ഹോം പേജും നിർമ്മിച്ച് അതിലൂടെ ഇടപാടുകാരുടെ യൂസർനെയിം, പാസ്സ്‌വേർഡ് തുടങ്ങിയവ കൈകലാക്കാൻ ശ്രമിക്കുന്നത് ?
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :
This unlawful act wherein the computer is either a tool or target or both: