Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ അടിസ്ഥാനം ?

Aമനോഗുണങ്ങൾ

Bശരീരപ്രകൃതി

Cശരീരഘടന

Dമനോവ്യാപാരങ്ങൾ

Answer:

B. ശരീരപ്രകൃതി

Read Explanation:

ഇന സമീപനം (Type Approach)

  • ഇന സമീപനപ്രകാരം വ്യക്തിത്വം നിർണയിക്കുന്നത് - ഒരു വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ ശരീരഘടന, ഭക്ഷണരീതി
  • ഇന സമീപന പ്രകാരം വ്യക്തിത്വ നിർണയം നടത്തിയ പ്രതിഭാശാലികളാണ് ഹിപ്പോക്രറ്റസ്, ഷെൽഡൺ, ക്രഷ്മർ
  • മനുഷ്യ ശരീരത്തിൽ നാലു തരം രസങ്ങളുണ്ടെന്നും (രക്തം, മഞ്ഞപിത്തരസം, ശ്ലേഷ്മം, കറുത്ത പിത്തരസം) ആ വ്യക്തിയുടെ ശരീരത്തിൽ മുന്തിനില്ക്കുന്ന രസം അയാളുടെ വൈകാരിക ചിന്താ വൃത്തിയ്ക്ക് സവിശേഷ സ്വഭാവം നല്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് - ഹിപ്പോക്രേറ്റ്സ്

ഷെൽഡൻ

  • വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ  അടിസ്ഥാനം - ശരീരപ്രകൃതി
ഇനം കായിക സവിശേഷതകൾ സവിശേഷസ്വഭാവങ്ങൾ
എൻഡോമോർഫിക് ഉരുണ്ട് തടിച്ച മൃദുവായ ശരീരം സമൂഹബന്ധങ്ങളിൽ താത്പര്യം സ്നേഹപൂർണ്ണമായ പെരുമാറ്റം
മെസോമോർഫിക് ശരീരബലവും വികസിതപേശികളും ഉന്മേഷം, ഉത്കർഷേച്ഛ, ദൃഢമായ അഭിപ്രായം
എക്ടോമോർഫിക് പൊക്കമുള്ള നേർത്ത ശരീരം ഭയന്നഭാവം, അന്തർമുഖത, നിയന്ത്രിത വ്യവഹാരം

Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ ഫാലിക് സ്റ്റേജിന്റെ പ്രായ ഘട്ടം ?

താഴെപ്പറയുന്നവയിൽ കാൾ റോജേഴ്സ്ൻ്റെ വ്യക്തിത്വത്തിന്റെ ഘടനയിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. ജൈവവ്യവസ്ഥ
  2. ആത്മാവബോധം
  3. ആദർശാത്മകമായ ആത്മാവബോധം

    ഇദ്ദ്ന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക :

    1. വ്യക്തിത്വത്തിൻ്റെ മൗലിക വ്യവസ്ഥ 
    2. യാഥാർഥ്യ സിദ്ധാന്തം 
    3. ആദർശത്തെ പ്രതിനിധാനം ചെയുന്നു 
    4. സുഖേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു
    5. മാനസിക വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി 

      താഴെപ്പറയുന്നവയിൽനിന്നും പൂർണ്ണ വ്യക്തിത്വവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :

      1. സഹജമായ കഴിവുകൾ ഉപയോഗപ്പെടുത്തി നിരന്തരം പ്രവർത്തന നിരതനായ ഒരു വ്യക്തിയെ പൂർണ വ്യക്തിത്വത്തിന് ഉടമയായി പരിഗണിക്കാം എന്ന് എബ്രഹാം മാസ്ലോ അഭിപ്രായപ്പെടുന്നു.
      2. അനുഭവങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊള്ളുന്നു.
      3. താഴ്ന്ന തലത്തിലുള്ള സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നു.
      4. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഔചിത്യ പൂർവ്വം ഉപയോഗിക്കുന്നു.
        എസ് ടി ഡി സി ആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?