Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിത്വത്തിൻ്റെ പാലകൻ (Executive of personality) എന്ന് വിശേഷിപ്പിക്കുന്നത് ഇവയിൽ ഏതിനെയാണ് ?

Aബോധമനസ്സ്

Bഇദ്ദ്

Cഈഗോ

Dസൂപ്പർ ഈഗോ

Answer:

C. ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 

അഹം / ഈഗോ (Ego)

  • യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു. 
  • ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു. 
  • ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് ഈഗോ. 
  • ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ ഈഗോ ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ഠമായ ശരികളെയും വേർതിരിച്ചറിയുന്നു.  അതുകൊണ്ടാണ് മനുഷ്യ മനസ്സിലെ "പോലീസ് ഫോഴ്സ്" ആയും "വ്യക്തിത്വത്തിൻ്റെ പാലകൻ / നിയന്ത്രകൻ (Executive of personality)" ആയും ഈഗോയെ കണക്കാക്കുന്നത്. 
  • സൂപ്പർ ഈഗോയുടെ സമ്മർദ്ദങ്ങളിൽ നിന്ന് വ്യക്തിയെ സന്തുലനത്തോടെ സംരക്ഷിക്കുന്നത് ഈഗോ ആണ്. 

Related Questions:

അധ്യാപകൻ പരീക്ഷാ ഹാളിൽ നിന്ന് മാറുമ്പോൾ ചില കുട്ടികൾ കോപ്പിയടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധ്യാപകന്റെ അസാന്നിധ്യത്തിലും മറ്റൊരു വിഭാഗം അതിന് ശ്രമിക്കാതെ അച്ചടക്കത്തോടെ പരീക്ഷ എഴുതുന്നു. ഈ രണ്ടാം വിഭാഗത്തിൽ പ്രവർത്തിക്കുന്നത് മനസ്സിന്റെ ഏതു ഘടകമാണ് ?
Who introduced the term "Intelligence Quoient" (I.Q)?
പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?
മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം എന്താണെന്നാണ് വാദിക്കുന്നത് ?
ആവശ്യങ്ങളുടെ ശ്രേണി നിർണയിച്ചത് ആരാണ് ?