Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവച്ച വക്താക്കൾ ആരെല്ലാം ?

  1. കാൾ റോജേഴ്സ്
  2. ടോൾമാൻ
  3. ചോംസ്കി
  4. എബ്രഹാം മാസ്ലോ
  5. ഫ്രോയിഡ്

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്നും നാലും

    Dഒന്നും നാലും

    Answer:

    D. ഒന്നും നാലും

    Read Explanation:

    മാനവികതാവാദം (Humanistic Approach)

    • മനോവിശ്ലേഷണ സമീപനത്തെയും വ്യവഹാരവാദ സമീപനത്തെയും ഒരുപോലെ നിരാകരിച്ചുകൊണ്ട് കാൾ റോജേഴ്സ്, എബ്രഹാം മാസ്ലോ എന്നിവർ വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവച്ചു.
    • മനുഷ്യൻ, മനുഷ്യത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സമീപനമാണ് - മാനവികതാവാദം
    • ടോൾമാൻ - വ്യവഹാരവാദ വക്താവ്
    • കോഹ്ളർ - സമഗ്ര സിദ്ധാന്ത വക്താവ്
    • ഫ്രോയിഡ് - മനോവിശ്ലേഷണ സമീപന വക്താവ്

    Related Questions:

    ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?
    ഗോർഡൻ ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് ഒരാളിൽ ഏറ്റവും ശക്തമായ സവിശേഷത അറിയപ്പെടുന്നത്?
    മനോഗുണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വത്തെ പലരൂപങ്ങൾ ആക്കി അപഗ്രഥിക്കുന്ന പ്രരൂപ സിദ്ധാന്തം ആരുടേതാണ്?
    അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന തലം ?
    ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര് ?