വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
Aസാന്മാർഗിക വികസനം
Bവൈകാരിക വികസനം
Cകായിക വികസനം
Dചാലക ശേഷി വികസനം
Answer:
C. കായിക വികസനം
Read Explanation:
കായിക വികസനം (Physical Development)
വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണ് കായിക വികസനം.
ഉയരം, തൂക്കം, ശാരീരികാനുപാതത്തിലെ മാറ്റം എന്നിവ ബാഹ്യവ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
ശ്വസന വ്യവസ്ഥ, നാഡീവ്യൂഹ വ്യവസ്ഥ, രക്ത ചംക്രമണ വ്യവസ്ഥ, പേശീവ്യവസ്ഥ, ദഹനവ്യ വസ്ഥ, മേദോവാഹിനി വ്യവസ്ഥ, പ്രത്യുല്പാദന വ്യവസ്ഥ എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആന്തരിക വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.