App Logo

No.1 PSC Learning App

1M+ Downloads
വ്യൂഹത്തിൽ താപാഗിരണ പ്രവർത്തനം വേഗത്തിലായാൽ അമോണിയ വിഘടിച്ച് ഏതൊക്കെ മൂലകങ്ങൾ ആകുന്നു?

Aകാർബൺ ഒാക്സിജൻ

Bനൈട്രജൻ, ഹൈഡ്രജൻ

Cസൾഫർ അലുമിനിയം

Dഇതൊന്നുമല്ല

Answer:

B. നൈട്രജൻ, ഹൈഡ്രജൻ

Read Explanation:

  • സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേർക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്ന പേര് 

  • സംവൃതവ്യൂഹത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ 

  • ഒരു വാതക വ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുമ്പോൾ മർദ്ദം കുറയുന്നു 

  • അമോണിയ നിർമ്മാണത്തിൽ പുരോപ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത് 

  • അമോണിയ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മർദ്ദത്തിന്റെ തോത് - 150 - 300 atm 

  • താപനില കൂട്ടിയാൽ വ്യൂഹം അത് കുറക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി താപാഗിരണ പ്രവർത്തനം വേഗത്തിലാകുന്നു 

  • താപാഗിരണപ്രവർത്തനം വേഗത്തിലാകുമ്പോൾ അമോണിയ വിഘടിച്ച് നൈട്രജനും ഹൈഡ്രജനും ആകുന്നു 

Related Questions:

ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?
പെയിന്റ് നിർമാണം , നിർജ്ജലീകരണം എന്നിവയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?
രാസ സംതുലനം തന്മാത്ര തലത്തിൽ അറിയപ്പെടുന്നത് ?