App Logo

No.1 PSC Learning App

1M+ Downloads
വൻകരകളുടെ അരികുകളുടെ ചേർച്ചയെക്കുറിച്ചുള്ള സിദ്ധാന്തം :

Aഭൂഖണ്ഡീയ സിദ്ധാന്തം

Bഫലക ചലന സിദ്ധാന്തം

Cഈർച്ചവാൾ ചേർച്ച സിദ്ധാന്തം

Dമാഗ്മ സിദ്ധാന്തം

Answer:

C. ഈർച്ചവാൾ ചേർച്ച സിദ്ധാന്തം

Read Explanation:

വൻകര വിസ്ഥാപന സിദ്ധാന്തം

(Continental Drift Theory), (Plate Tectonics Theory)

  • വൻകരകളുടേയും സമുദ്രങ്ങളുടേയും സ്ഥാനമാറ്റം, പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങൾ

  • സിമ മണ്‌ഡലത്തിൻ്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം


ഭൂഖണ്ഡചലനത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ

  • ഭൂഖണ്ഡ (വൻകര) അതിരുകളുടെ ചേർച്ച

  • ശിലാപാളികളുടെയും ശിലാഘടനാ സവിശേഷതകളുടെയും സമാനത.

  •  പുരാതന കാലാവസ്ഥാ തെളിവുകൾ

  •  ഫോസിൽ സംബന്ധമായ തെളിവുകൾ

വൻകരകളുടെ അരികുകളുടെ ചേർച്ച - ഈർച്ചവാൾ ചേർച്ച സിദ്ധാന്തം (The Matching of Continents:: Jigsaw-fit)

  • വൻകരകൾ ഒരു പസിലിന്റെ ഭാഗങ്ങൾ പോലെ പരസ്പരം ചേരുന്നു എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

  • ഇംഗ്ലീഷിൽ ഇതിനെ "Jigsaw Fit" എന്ന് പറയും.

  • ശിലാഖണ്ഡങ്ങൾ, ഫോൾഡുകൾ, ഭ്രംശനങ്ങൾ പോലെയുള്ള ശിലാഘടനാ രൂപങ്ങൾ, ഒരേ പ്രായത്തിലുള്ള ശിലാമണ്ഡലങ്ങൾ എന്നീ സമാനത സമുദ്രങ്ങളാൽ വേർപെട്ട് കിടക്കുന്ന വിവിധ ഭൂഖണ്ഡങ്ങൾ കാണപ്പെടുന്നു.

  • ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും തീരങ്ങൾ തമ്മിൽ ചേർച്ചയുണ്ടെന്ന് കണ്ടെത്തി.

  • ഉദാ: പർവ്വതമേഖലകളുടെ വിന്യാസക്രമം

  • വടക്കേ അമേരിക്കയിലെ അപ്പലാച്യൻ പർവ്വതനിര കിഴക്കൻ കാനഡയിലൂടെ ന്യൂഫൗണ്ട് ലാൻഡിൽ വച്ച് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്.

  • തെക്കേ അമേരിക്കയുടെയും പടിഞ്ഞാറേ ആഫ്രിക്കയുടെയും തീരത്ത് ജുറാസിക്  കാലഘട്ടത്തിലെ സമുദ്ര നിക്ഷേപങ്ങളാണ് കണ്ടെത്തിയത്. 


Related Questions:

Which continent is called an island continent?
ലോകത്തിൽ ഏറ്റവും വലിയ ലാവ പീഠഭൂമി
Which mountain range seperates Asia from Europe?
Which is the highest peak of South America?
വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ?