Challenger App

No.1 PSC Learning App

1M+ Downloads

വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങൾ ഇവയിൽ ഏതെല്ലാമാണ്

  1. യുറേഷ്യ 
  2. വടക്കേ അമേരിക്ക
  3. ലൗറേഷ്യ
  4. ഗോൻഡ്വാനാ ലാൻഡ്

    Aഎല്ലാം

    Bii മാത്രം

    Ciii, iv എന്നിവ

    Dii, iii

    Answer:

    C. iii, iv എന്നിവ

    Read Explanation:

    വൻകരവിസ്‌ഥാപന സിദ്ധാന്തം

    • 1912 ൽ ആൽഫ്രഡ് വെഗ്നർ (Alfred Wegner) എന്ന ജർമ്മൻ  ശാസ്ത്രജ്ഞൻ വൻകരവിസ്‌ഥാപന സിദ്ധാന്തം അവതരിപ്പിച്ചു.
    • ഇത് പ്രകാരം ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നു വിഭജിച്ചതാണെന്നു അദ്ദേഹം വാദിച്ചു.
    • പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
    • വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം, കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ (SIAL) മണ്ഡലം ഒഴുകി നീങ്ങുന്നു.
    • ഇങ്ങനെയാണ് ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടെതെന്നു അദ്ദേഹം വാദിച്ചു.

    പാൻജിയ:

    • വൻകരവിസ്‌ഥാപന സിദ്ധാന്തം പ്രകാരം ആദ്യമയി നിലനിന്നിരുന്ന മാതൃഭൂഖണ്ഡത്തെ, പാൻജിയ എന്ന് വിളിക്കുന്നു.
    • പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന അതി വിസ്തൃതവും, അഗാധവുമായ സമുദ്രമാണ് പന്തലാസ.

    • പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളാണ്:
      1. ലൗറേഷ്യ (North) 
      2. ഗോൻഡ്വാനാ ലാൻഡ് (South). 
    •  ലൗറേഷ്യ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ : 
      1. യുറേഷ്യ
      2. വടക്കേ അമേരിക്ക
    • ഗോൻഡ്വാനാ ലാൻഡ് വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ : 
      1. തെക്കേ അമേരിക്ക
      2. ഓസ്ട്രേലിയ 
      3. ആഫ്രിക്ക 
      4. അന്റാർട്ടിക്ക 
      5. ഇന്ത്യൻ ഉപഭൂഖണ്ഡം  

    Related Questions:

    Volcanic eruptions do not occur in the

    ചുവടെ തന്നിരിക്കുന്നവയിൽ കായാന്തിക ശിലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

    1. മാർബിൾ
    2. ഗ്രാനൈറ്റ്
    3. സ്ലേറ്റ്
    4. ബസാൾട്ട്

      കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക. 

      (i) മർദചരിവ് മാനബലം 

      (ii) കൊഹിഷൻ ബലം

      (iii) ഘർഷണ ബലം 

      (iv) കൊറിയോലിസ് ബലം

      അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
      മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?