Challenger App

No.1 PSC Learning App

1M+ Downloads
വർഗീകരണതലത്തിൽ ഓർഡറുകൾ ചേർന്ന് രൂപപ്പെടുന്നത്?

Aക്ലാസ്

Bഫൈലം

Cകിങ്ഡം

Dജീനസ്

Answer:

A. ക്ലാസ്

Read Explanation:

വർഗീകരണതലങ്ങൾ

  • ജീവശാസ്ത്ര നിർവചനപ്രകാരം സ്വാഭാവിക ലൈംഗികപ്രജനനത്തിലൂടെ പ്രത്യുൽപ്പാദനശേഷിയുള്ള സന്താനങ്ങളെ സൃഷ്‌ടിക്കാൻ കഴിയുന്ന ജീവികളുടെ ഗണമാണ് സ്‌പീഷിസ് (Species).
  • സ്പീഷീസാണ് വർഗീകരണത്തിലെ അടിസ്ഥാനതലം
  • സവിശേഷതകളിൽ ഏറ്റവും അധികം സാമ്യം പുലർത്തുന്നത് ഒരു സ്‌പീഷീസിൽ ഉൾപ്പെടുന്ന അംഗങ്ങൾ തമ്മിലാണ്.

  • സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.
  • ജീനസുകൾ ചേർന്ന് ഫാമിലിയും ഫാമിലികൾ ചേർന്ന് ഓർഡറും രൂപപ്പെടുന്നു.
  • ഓർഡറുകൾ ചേർന്നതാണ് ക്ലാസ്.
  • ബന്ധപ്പെട്ട ക്ലാസുകൾ ചേർന്നാണ് ഫൈലം രൂപപ്പെടുന്നത്.
  • എല്ലാ ഫൈലങ്ങളും ചേർന്നതാണ് ഏറ്റവും ഉയർന്ന തലമായ കിങ്ഡം.

Related Questions:

ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?
കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന , നട്ടെല്ലുള്ള ജീവികൾ ഉൾപ്പെടുന്ന ക്ലാസ് ആണ് :
ദ്വിനാമപദ്ധതി ആവിഷ്കരിച്ചതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
'ഹോർത്തുസ് മലബാറിക്കസ്' എത്ര വാല്യങ്ങളായാണ്‌ പുറത്തിറങ്ങിയത് ?
സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ / ബഹുകോശ ജീവികൾ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?