Challenger App

No.1 PSC Learning App

1M+ Downloads
വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

Aധ്രുവീയ ഉച്ചമർദ്ദ മേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ മേഖല

Answer:

B. മധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത് 
  • അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
  • സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 
  • വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ് 
  • വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു 

Related Questions:

വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ഉയരം  കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു
  2. ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു.
  3. ഉയരവും മർദ്ദവും തമ്മിൽ പരസ്പരം സ്വാധീനിക്കുന്നില്ല.

    കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?

    1. മര്‍ദ്ദ ചരിവുമാന ബലം
    2. കോറിയോലിസ് പ്രഭാവം 
    3. ഘര്‍ഷണം
      'മഞ്ഞ് തീനി ' എന്നറിയപ്പെടുന്ന കാറ്റ് ഏതാണ് ?
      കോറിയോലിസ് പ്രഭാവം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?