App Logo

No.1 PSC Learning App

1M+ Downloads
വർഷം മുഴുവൻ ലംബമായി സൂര്യരശ്മി പതിക്കുന്ന മേഖല ഏതാണ് ?

Aമധ്യരേഖ ന്യൂനമർദ മേഖല

Bഉപോഷ്ണ ഉച്ചമർദമേഖല

Cഉപ്രധുവീയ ന്യൂനമർദമേഖല

Dഇതൊന്നുമല്ല

Answer:

A. മധ്യരേഖ ന്യൂനമർദ മേഖല

Read Explanation:

മധ്യരേഖ ന്യൂനമർദ മേഖല

  • വര്‍ഷം മുഴുവന്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്ന മേഖലയാണിത്‌.
  • അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ചൂട് കൂടുതലായിരിക്കും.
  • സൂര്യന്റെ ചൂടേറ്റ്‌ വായു വികസിക്കുകയും വന്‍തോതില്‍ ഉയരുകയും ചെയ്യുന്നു.
  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.
  • മധ്യ രേഖയ്ക്ക് തെക്ക് 50 മുതൽ വടക്ക് 50 വരെ അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ ന്യൂന മർദ്ദ മേഖല കാണപ്പെടുന്നത്.
  • വായു വൻ തോതിൽ മുകളിലേക്ക് ഉയർന്നു പോകുന്നു എന്നതുകൊണ്ട് തന്നെ ഇവിടെ കാറ്റുകൾ തീരെ ദുർബലമാണ്
  • കാറ്റുകൾ ഇല്ലാത്ത മേഖല എന്നർത്ഥത്തിൽ 'നിർവാത മേഖല '(Doldrums) എന്നും ഈ മർദ മേഖല അറിയപ്പെടുന്നു .

Related Questions:

അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
ദക്ഷിണാർദ്ധഗോളത്തിലെ 40 ° തെക്ക് അക്ഷാംശങ്ങളിൽ വിശാലമായ സമുദ്രത്തിലൂടെ ആഞ്ഞുവീശുന്ന പശ്ചിമവാതം ഏതാണ് ?

ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

1.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും

2.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.

3.നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.

4.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എതാണ്?

1.വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ചിനൂക്ക് എന്ന പേരിൽ അറിയപ്പെടുന്നു.

2.ഇവ കനേഡിയന്‍ സമതലത്തിലെ ശൈത്യത്തിന് കാഠിന്യം കുറച്ച് ഗോതമ്പ് കൃഷിക്ക് സഹായകമാവുന്നു.

ഉപോഷ്ണ ഗുരുമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിമ്‌നമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന കാറ്റ്