App Logo

No.1 PSC Learning App

1M+ Downloads
ശബ്ദവേഗം താപനിലയുമായി എന്ത് ബന്ധമാണ് കാണിക്കുന്നത്?

Aശബ്ദവേഗം താപനിലയ്ക്കൊപ്പം കുറയുന്നു

Bശബ്ദവേഗം താപനിലയെ ആശ്രയിക്കുന്നില്ല

Cശബ്ദവേഗം താപനിലയ്ക്കൊപ്പം ആദ്യം കൂടും പിന്നീട് കുറയുന്നു

Dശബ്ദവേഗം താപനിലയ്ക്കൊപ്പം വർധിക്കുന്നു

Answer:

D. ശബ്ദവേഗം താപനിലയ്ക്കൊപ്പം വർധിക്കുന്നു

Read Explanation:

താപനിലയും ശബ്ദവേഗവും:

  • മാധ്യമങ്ങളുടെ താപനില വ്യത്യാസപ്പെടുമ്പോൾ അവയിലൂടെയുള്ള ശബ്ദവേഗത്തിനും വ്യത്യാസം ഉണ്ടാകുന്നു.

  • ഏതൊരു മാധ്യമത്തിലും താപനില വർധിക്കുമ്പോൾ അതിലൂടെയുള്ള ശബ്ദവേഗവും വർധിക്കുന്നു.

  • ഉദാഹരണമായി 0°C ൽ ഉള്ള വായുവിലുടെ ശബ്ദം സഞ്ചരിക്കുന്നത് 331 m/s വേഗത്തിലാണ്.

  • എന്നാൽ വായുവിന്റെ താപനില 20ºC ആകുമ്പോൾ ശബ്ദവേഗം 342 m/s ഉം 25°C ആകുമ്പോൾ 346 m/s ആയും ഉയരുന്നു.


Related Questions:

ദിവസേന കേൾക്കുന്ന ശബ്ദം എതു തരംഗമാണ്?
സോണാറിൽ അൾട്രാസോണിക് തരംഗങ്ങളെ ഉൽപ്പാദിപ്പിച്ച് പ്രേഷണം ചെയ്യുന്ന ഭാഗം ഏത് ?
ചെറുകോണിയ ഉള്ള മെഗാഫോണിന്‍റെ പ്രവർത്തനം എന്തിന്?
തരംഗ വേഗം (Speed of wave) ന്റെ സമവാക്യം ഏതാണ്?
സുനാമി മുന്നറിയിപ്പിനുള്ള സംവിധാനമായ DART എന്നത് എന്തിന്റെ പ്രതിനിധിയാണ്?