Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. റോഡ് കോശങ്ങൾ (Rod cells), കോൺ കോശങ്ങൾ (Cone cells) എന്നിവയാണ് റെറ്റിനയിലെ പ്രകാശഗ്രാഹീകോശങ്ങൾ.
  2. കോൺകോശങ്ങൾ റോഡുകോശങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലാണ്.
  3. റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം (Visual pigment) ഉണ്ട്.

    Ai, ii എന്നിവ

    Bi, iii എന്നിവ

    Ci മാത്രം

    Diii മാത്രം

    Answer:

    B. i, iii എന്നിവ

    Read Explanation:

    • റോഡ് കോശങ്ങൾ (Rod cells), കോൺ കോശങ്ങൾ (Cone cells) എന്നിവയാണ് റെറ്റിനയിലെ പ്രകാശഗ്രാഹീകോശങ്ങൾ.
    • റോഡുകോശങ്ങൾ കോൺകോശങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലാണ്.
    • റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം (Visual pigment) ഉണ്ട്.
    • ഇത് ഓപ്‌സിൻ (Opsin) എന്ന പ്രോട്ടീനും വിറ്റാമിൻ A യിൽ നിന്ന് ഉണ്ടാകുന്ന റെറ്റിനാൽ (Retinal) എന്ന പദാർഥവും ചേർന്നാണ് ഉണ്ടാകുന്നത്.
    • മങ്ങിയ പ്രകാശത്തിൽ പോലും ഉദ്ദീപിക്കപ്പെടുന്നതിനാൽ വസ്തു‌ക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ ഇവ സഹായിക്കുന്നു.
    • ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല.

    Related Questions:

    ദീർഘദൃഷ്‌ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?

    1. അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
    2. നേത്രഗോളത്തിൻ്റെ നീളം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം
    3. ദീർഘദൃഷ്‌ടിയുള്ളവരിൽ വസ്‌തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്
      കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
      ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
      ആവേഗങ്ങൾ നേത്രനാഡിയിലൂടെ എവിടെ എത്തുമ്പോഴാണ് കാഴ്ച അനുഭവപ്പെടുന്നത് ?
      മങ്ങിയ വെളിച്ചത്തിൽ കാഴ്ചകൾ കാണാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?