Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. കമ്പ്യൂട്ടറിൻറെ ഘടകങ്ങൾ തമ്മിൽ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു ആശയവിനിമയ സംവിധാനമാണ് ബസുകൾ (BUS)
  2. പ്രോസസറിനും മറ്റു ഘടകങ്ങൾക്കുമിടയിൽ ഡാറ്റ കൈമാറുന്ന ബസുകളെ കൺട്രോൾ ബസ് എന്ന് വിളിക്കുന്നു
  3. ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ്സ് കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബസുകളെ അഡ്രസ് ബസ് എന്ന് വിളിക്കുന്നു

    Ai, iii ശരി

    Bii, iii ശരി

    Cഎല്ലാം ശരി

    Di തെറ്റ്, ii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    ബസ് (BUS)

    • ഒരു കമ്പ്യൂട്ടറിനുള്ളിലെ ഘടകങ്ങൾക്കിടയിലോ കമ്പ്യൂട്ടറുകൾക്കിടയിലോ ഡാറ്റ കൈമാറുന്ന ഒരു ആശയവിനിമയ സംവിധാനമാണ് ബസ്.
    • കമ്പ്യൂട്ടറിൽ ആന്തരികമായി പ്രവർത്തിക്കുന്ന ബസുകളെ ഇന്റെണൽ ബസ് എന്ന് വിളിക്കുന്നു.
    • കമ്പ്യൂട്ടറിന്റെ പുറത്തുള്ള ഘടകങ്ങളുമായി ആശയവിനിമയത്തിന് സഹായിക്കുന്ന ബസുകൾ ആണ് എക്സ്റ്റേണൽ ബസ്.

    കൈമാറുന്ന വിവരങ്ങൾക്ക് അനുസൃതമായി വീണ്ടും ബസുകളെ മൂന്ന് രീതിയിൽ തരംതിരിച്ചിരിക്കുന്നു.

    • ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ്സ് കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബസ്സുകൾ അഡ്രസ് ബസ് എന്നറിയപ്പെടുന്നു.
    • പ്രോസസറിനും മറ്റു ഘടകങ്ങൾക്കും ഇടയിൽ ഡേറ്റ് കൈമാറുന്ന ബസ് ഡാറ്റാ ബസ് എന്നറിയപ്പെടുന്നു.
    • പ്രോസസറിൽ നിന്നും കൺട്രോൾ സിഗ്നലുകൾ അയക്കുവാൻ ഉപയോഗിക്കുന്ന ബസ് കൺട്രോൾ ബസ് എന്നറിയപ്പെടുന്നു

    Related Questions:

    Which of the following is a toggle key ?
    Communication satellites are used to ?
    A device that recognizes fingerprint, retina and iris as physical features
    The most common type of storage devices are:
    Which of the following are included in a modern monitor?