App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ഭാഷാ വികസന ക്രമം തിരഞ്ഞെടുക്കുക ?

Aഭാഷണം – വായന - ലേഖനം - ശ്രവണം

Bവായന - ലേഖനം - ശ്രവണം - ഭാഷണം

Cശ്രവണം - ഭാഷണം – വായന - ലേഖനം

Dലേഖനം - ശ്രവണം - ഭാഷണം – വായന

Answer:

C. ശ്രവണം - ഭാഷണം – വായന - ലേഖനം

Read Explanation:

ഭാഷയുടെ ധർമ്മങ്ങൾ

  1. മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
  2. സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായിക്കുന്നു.
  3. ആശയങ്ങളുടെ രൂപവത്കരണത്തിന് ഭാഷ സഹായിക്കുന്നു.
  4. സാധാരണ ഗതിയിൽ മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.

ഭാഷ വികസന ക്രമം

  • ശ്രവണം -> ഭാഷണം –> വായന -> ലേഖനം

ഭാഷാ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. മാതാപിതാക്കളുടെ ഭാഷ
  2. സാംസ്കാരിക ഘടകങ്ങൾ
  3. പരിപക്വന നിലവാരം
  4. പാരിസ്ഥിതിക ഘടകങ്ങൾ
  5. കായികനിലവാരം
  6. വൈകാരിക വികസനം
  7. ബുദ്ധി നിലവാരം
  8. കുടുംബത്തിലെ കുട്ടികളുടെ എണ്ണം
  9. സാമ്പത്തിക നിലവാരം
  10. അധ്യാപകന്റെ ഭാഷ 

 


Related Questions:

മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?
സ്വയം കേന്ദ്രികൃത അവസ്ഥ (Egocentrism) എന്നത് പിയാഷെ മുന്നോട്ടുവച്ച ഏത് വൈജ്ഞാനിക വികാസഘട്ടത്തിന്റെ പ്രത്യേകതയാണ് ?
ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
ഹോളിങ്ങ് വർത്ത് കൗമാര കാലഘട്ടത്തെ വിശേഷിപ്പിച്ചത് :