ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നതെന്ത് ?Aവ്യവഹാരവാദംBപരീക്ഷണവാദംCമാനവികവാദംDമാനവികതാവാദംAnswer: B. പരീക്ഷണവാദം Read Explanation: പ്രായോഗികവാദം (Pragmatism) ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു. ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി. പ്രായോഗികവാദത്തെ മാനവിക ദർശനമെന്നും (Humanism), പരീക്ഷണ വാദമെന്നും വിശേഷിപ്പിക്കാറുണ്ട്. മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാലാണ് ഇതിനെ മാനവികദർശനം എന്നു വിശേഷിപ്പിക്കുന്നത്. ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പരീക്ഷണവാദം (Experimentalism) എന്നും പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നു. Read more in App