App Logo

No.1 PSC Learning App

1M+ Downloads
ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് ?

Aപ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

Bയാഥാസ്ഥിതിക സദാചാരഘട്ടം

Cയാഥാസ്ഥിതികാനന്തര സദാചാരഘട്ടം

Dഇവയൊന്നുമല്ല

Answer:

A. പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

Read Explanation:

യാഥാസ്ഥിതിക പൂര്‍വഘട്ടം/ പ്രാഗ് യാഥാസ്ഥിതി

  1. ശിക്ഷയും അനുസരണവും  ( ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും)
  2. സംതൃപ്തിദായകത്വം/പ്രായോഗികമായ ആപേക്ഷികത്വം ( ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച്, അല്ലെങ്കില്‍ ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു)

Related Questions:

ബ്രൂണറുടെ പ്രതീകാത്മക ഘട്ട (Symbolic Stage) ത്തിനു സമാനമായി പിയാഷെ നിർദ്ദേശിച്ച ഘട്ടം :
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?

എറിക്സണിന്റെ മനോസാമൂഹ്യവികാസ സിദ്ധാന്തമനുസരിച്ച് 6 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ രൂപപ്പെടാൻ സാധ്യത ഉള്ള വ്യക്തിത്വഘടകങ്ങൾ ഏവ ?

  1. ഊർജസ്വലതയും ആത്മവിശ്വാസവും (Industrious)
  2. സ്വാവബോധം (Identity)
  3. അപകർഷത (Inferiority)
  4. റോൾ സംശയങ്ങൾ (Role Confusion) 
"കുട്ടിയുടെ ഭാഷാ വികാസത്തിൽ സാമൂഹികപരിസ്ഥിതി സുപ്രധാന പങ്കുവഹിക്കുന്നു" ആരുടെ സിദ്ധാന്തമാണ് ?
"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?