ശിവൻ്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വതനിര ഏത് ?
Aഹിമാദ്രി
Bഹിമാചൽ
Cസിവാലിക്
Dപൂർവ്വാചൽ
Answer:
C. സിവാലിക്
Read Explanation:
സിവാലിക്
- ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവതനിരകൾ
- സിവാലിക് നിരകളുടെ ശരാശരി ഉയരം - 1220 മീറ്റർ
- 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവതനിര
- ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര.
- ഗംഗാ സമതലവുമായി ചേർന്നു സമാന്തരമായി കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം.
- ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവതനിര.
- അരുണാചൽ പ്രദേശിലെ ദാഫ്ല, മിറി, മിശ്‌മി, അബോർ എന്നീ മലകൾ സ്ഥിതിചെയ്യുന്ന പർവതനിര.
- സിവാലിക് പ്രദേശങ്ങൾ കാണപ്പെടുന്ന കൃഷിരീതി - തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation)
- സിവാലിക് നിരകളിൽ കൃഷിചെയ്യുന്ന വിളകൾ - നെല്ല്, ഉരുളക്കിഴങ്ങ്, ചോളം.