App Logo

No.1 PSC Learning App

1M+ Downloads
ശിശുക്കൾ ലോകത്തെ നോക്കി കാണുന്നത് അവരുടെ കണ്ണു കൊണ്ട് മാത്രമല്ല ഭാഷ കൊണ്ട് കൂടിയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Aജീൻ പിയാഷേ

Bബെഞ്ചമിൻ വോർഫ്

Cവൈഗോട്സ്കി

Dനോം ചോംസ്കി

Answer:

C. വൈഗോട്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 


Related Questions:

കളങ്കപ്പെടുത്താത്ത സെമാന്റിക് മാർഗങ്ങളുടെ തത്വം എന്നാൽ
Which of the following is called method of exposition?
Memory technique such as acronyms and the peg words are called
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?
പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?