App Logo

No.1 PSC Learning App

1M+ Downloads
ശിശുവിൻറെ സമഗ്ര വികസനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമാണ്?

Aപാരമ്പര്യവും പഠനവും

Bപാരമ്പര്യവും പര്യാവരണവും

Cപരിശീലനവും പഠനവും

Dപാരമ്പര്യവും ശിക്ഷണവും

Answer:

B. പാരമ്പര്യവും പര്യാവരണവും

Read Explanation:

പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 

  • ശിശുവികാസത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ - പാരമ്പര്യവും പര്യാവരണവും
  • വികാസത്തെ സംബന്ധിച്ച നിയമകഘടകങ്ങളില്‍ ഏറ്റവും പ്രധാനമായവയാണ് പാരമ്പര്യവും പര്യാവരണവും (Heredtiy and Environment) 
  • കുട്ടികളുടെ ആകൃതിയും, പ്രകൃതിയും കഴിവും അവരുടെ പൂര്‍വ്വികരില്‍ നിന്ന്‌ പാരമ്പര്യമായി ലഭിച്ചതാണെന്നും അവ സ്ഥിരമാണെന്നും പാരമ്പരൃവാദികള്‍ അഭിപ്രായപ്പെടുന്നു.
  • എന്നാല്‍ പര്യാവരണ വാദികളുടെ അഭിപ്രായം പരിസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതാണ്‌ കുട്ടികളുടെ സ്വഭാവവും കഴിവുകളും എന്നാണ്‌.
  • ഒരു വ്യക്തിയില്‍ ബാഹ്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ ശക്തികള്‍ക്കും കൂടിയാണ്‌ പര്യാവരണം എന്നു പറയുന്നത്‌.
  • ഒരു വ്യക്തിക്ക്‌ ആജീവനാന്തം ലഭിക്കുന്ന എല്ലാവിധ ഉദ്ദീപനങ്ങളും പര്യാവരണമാണെന്ന്‌ മന:ശാസ്ധ്രപരമായി പറയാം. 

Related Questions:

മരണമോ അതിഭീകരമായ അനുഭവങ്ങളോ ഏതു നിമിഷവും വന്നുചേരുമെന്ന വ്യാകുലതയിലുള്ളവർ ഏതുതരം വൈകാരിക രോഗമാണ് പ്രകടിപ്പിക്കുന്നത് ?
'സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്ന വ്യക്തി' കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസനഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?
ശൈശവാവസ്ഥയിൽ മനോവികാസ ഘട്ടത്തിൽ സംഭവിക്കാത്തത് ഏത് ?
രോഗാണുക്കളാൽ മലിനമാകുമെന്ന് ഭയപ്പെടുന്ന ഒരാൾ കൈകൾ ആവർത്തിച്ച് കഴുകുന്നു, അല്ലെങ്കിൽ തന്റെ കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭയപ്പെടുന്ന ഒരാൾ ചിന്തയെ നിർവീര്യമാക്കാൻ ഒരു പ്രവൃത്തി ഒന്നിലധികം തവണ ആവർത്തിക്കാനുള്ള പ്രേരണകാണിക്കുന്നു - ഇവ ഏതുതരം ഉത്കണ്ഠക്ക് ഉദാഹരണമാണ് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?