Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം ഏത് ?

Aതീവ്രത

Bചഞ്ചലത

Cക്ഷണികത

Dവൈകാരിക ദൃശ്യത

Answer:

C. ക്ഷണികത

Read Explanation:

ശിശു വികാരങ്ങളുടെ സവിശേഷതകൾ

ക്ഷണികത

  • ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. 

തീവ്രത

  • ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.

ചഞ്ചലത (സ്ഥാനാന്തരണം)

  • ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

വൈകാരിക ദൃശ്യത

  • ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. 

ആവൃത്തി

  • ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
  • ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
  • പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.

ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.


Related Questions:

Emotional development refers to:
According to Piaget, conservation and egocentrism corresponds to which of the following:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽപ്പെടാത്തത് ?
അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജു സ്കൂളിൽ പല പഠന പ്രവർത്തനങ്ങളും ഏറ്റെടുത്ത് ചെയ്യുന്ന വിദ്യാർത്ഥിയാണ്. പൂർണമായ പരിശ്രമം കൊണ്ട് കാര്യങ്ങൾ വിജയകരമാക്കാൻ അവനറിയാം. എന്നാൽ അവന്റെ ഈ ശ്രമങ്ങൾക്ക് അധ്യാപകർ പിന്തുണ നൽകാത്തതിനാൽ ക്രമേണ അത് ഉപേക്ഷിച്ചു. എറിക്സണിന്റെ അഭിപ്രായത്തിൽ ഏതു സംഘർഷ ഘട്ടത്തിലാണ് രാജു ഇപ്പോൾ ?
പ്രീ-പ്രൈമറി ക്ലാസിൽ പഠിക്കുന്ന ടോമി കരഞ്ഞുകൊണ്ടിരിക്കെ, മിഠായി കണ്ട ഉടൻ തന്നെ കരച്ചിൽ നിർത്തി ചിരിക്കുവാൻ ആരംഭിച്ചു. ഈ പെരുമാറ്റം എന്തിനെ സൂചിപ്പിക്കുന്നു?